പാസിംഗ് ഔട്ട് പരേഡ് ഈ മാസം 31 ന് 305 പേർ പൊലീസ് സേനയുടെ ഭാഗമാവും
കെ എ പി ,എം എസ് പി ബറ്റാലിയനുകളുടെ പാസിംഗ് ഔട്ട് പരേഡ് ഈ മാസം 31 ന് തിങ്കളാഴ്ച രാവിലെ മാങ്ങാട്ട് പറമ്പ് പരേഡ് ഗ്രൗണ്ടിൽ നടക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായി സേനാംഗ ങ്ങളുടെ അഭിവാദ്യം സ്വീകരിക്കും. കണ്ണൂർ കാസർഗോഡ് ജില്ലകളിലെ ക്ഷണിക്കപ്പെട്ട ജനപ്രതിനിധികൾക്ക് പുറമെ സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, ബറ്റാലിയൻ എ ഡി ജി പി ബൽറാം കുമാർ ഉപാധ്യായ, ബറ്റാലിയൻ ഡി ഐ ജി ജെ ഹിമേന്ദ്ര നാഥ് മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
കെ എ പി നാലാം ബറ്റാലിയനിലെ 166 പേരും എം എസ് പി മലപ്പുറത്തെ 139 പേരും ഉൾപ്പെടെ 305 പേരാണ് പരിശീലനം പൂർത്തിയാക്കിയത്. ഇവരിൽ 31 പേർ ബിരുദാനന്തര ബിരുദക്കാരും 12 പേർ എഞ്ചിനിയറിംഗ് ബിരുദധാരികളും 195 പേർ ബിരുദമുള്ളവരും 18 പേർ ഡിപ്ലോമയോഗ്യത നേടിയവരുമാണ്. 9 മാസത്തെഅടിസ്ഥാനപരിശീലനത്തിൻ്റെ ഭാഗമായി വിവിധ ഔട്ട്ഡോർ വിഷയങ്ങളും ഇന്ത്യൻ ഭരണഘടന, ഭാരതീയ ന്യായ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം, ഭാരതീയ സുരക്ഷാ സംഹിത തുടങ്ങിയ ഇൻഡോർ വിഷയങ്ങളും സ്വിമ്മിംഗ്, ഡ്രൈവിംഗ്, കമാൻഡോ കോഴ്സ്,ഹൈ ആൾടിറ്റ്യൂഡ് ട്രെയിനിംഗ്, റേഞ്ച് ഫയറിംഗ് ആൻ്റി സബോട്ടേജ് ട്രെയിനിംഗ് സൈബർ ഫോറൻസിക് തുടങ്ങിയ പ്രത്യേക കോഴ്‌സുകളും ഇവർ സ്വായത്തമാക്കി.
- Log in to post comments