സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടുറുകളുടെ വിതരണോദ്‌ഘാടനം :ജില്ലാ പഞ്ചായത്ത് പ്രസിസന്റ് എ മഹേന്ദ്രൻ നിർവഹിച്ചു
ഭിന്നശേഷിക്കാർക്കായുള്ള സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടുറുകളുടെ വിതരണോദ്‌ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിസന്റ് എ മഹേന്ദ്രൻ നിർവഹിച്ചു
ആലപ്പുഴ ജില്ലാ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി 64 ഭിന്നശേഷിക്കാർക്കായി നൽകുന്ന സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടറുകളുടെ വിതരണോദ്‌ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന സനൽകുമാർ അധ്യക്ഷത വഹിക്കുകയും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ അംബുജാക്ഷി ടീച്ചർ സ്വാഗതവും ജില്ലാ പഞ്ചായത്ത് അംഗങ്ങൾ ആശംസകൾ അർപ്പിച്ചും സംസാരിച്ചു. വാഹന രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച പദ്ധതി ഗുണഭോക്താക്കൾക്കായാണ് ആദ്യ ഘട്ടത്തിൽ ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വാഹന വിതരണം നടത്തിയത്. പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട വ്യകതികളുടെ പേരിലുള്ള വാഹന രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് അവശേഷിക്കുന്നവർക്കുള്ള വാഹനങ്ങളും കൈമാറി നൽകുന്നതാണ്.
- Log in to post comments