ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയിലേയ്ക്ക് വാക്ക് ഇൻ ഇന്റർവ്യൂ
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ 0 ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയിലേയ്ക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സെപ്റ്റംബർ മൂന്നിന് രാവിലെ 10 മണിക്ക് ആലപ്പുഴ ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ ഇന്റർവ്യൂവിന് ഹാജരാകണം. യോഗ്യത എംഎസ്ഡബ്ല്യു/ പിജി (സൈക്കോളജി/ സോഷ്യോളജി) പ്രായം 25 വയസ്സ് പൂർത്തിയായിരിക്കണം, 30 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് മുൻഗണന. പ്രതിമാസം 15000/- രൂപ വേതനം ലഭിക്കും'. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഇ-മെയിൽ keralasamakhya@gmail.com, വെബ്സൈറ്റ് www.keralasamakhya.org, ഫോൺ: 0471 2348666.
- Log in to post comments