Post Category
അത്തപ്പൂക്കള മത്സരം നടത്തി
ജില്ലാതല ഓണാഘോഷത്തിന്‍റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കോട്ടയം വൈ എം സി എ യും ഗാസിനഗർ റോട്ടറി ക്ലബും ചേർന്നു നടത്തിയ അത്തപ്പൂക്കള മത്സരത്തില്‍ തിരുവാതുക്കൽ വെസ്റ്റ് റസിഡൻസ് അസോസിയേഷന്‍ ഒന്നാം സ്ഥാനം നേടി. ടീം ശരണ്യയ്ക്കും ടീം വിപഞ്ചികയ്ക്കുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍.കോട്ടയം വൈ.എം.സി.എയില്‍ നടന്ന പരിപാടിക്ക് വൈ.എം.സി.എ പ്രസിഡന്‍റ് എബ്രഹാം കൂര്യൻ പാലാമ്പടം, തഹസിൽദാർ സിറില്‍ സഞ്ചു ജോർജ്ജ്, ഭൂരേഖ തഹസിൽദാർ യു. രാജീവ്, പി.വി. ലേഖ,എസ്. പ്രശാന്ത്, കൾച്ചറൽ കമ്മിറ്റി ചെയർമാൻ ജോൺ ചെറിയാൻ, ഗാന്ധിനഗർ റോട്ടറി ക്ലബ്ബ് സെക്രട്ടറി സാജൻ ഗോപാലൻ, വൈ.എം.സി.എ ഡയറക്ടർ ബോർഡ് അംഗങ്ങളായ ജിജോ വി എബ്രഹാം, ദീപു ഫിലിപ്പ്, അസിസ്റ്റന്‍റ് സെക്രട്ടറി സ്റ്റെഫിൻ ജോസഫ് എന്നിവർ നേതൃത്വം നൽകി .
date
- Log in to post comments