Skip to main content

വയോജന കമ്മീഷൻ ഒന്നാം വാർഷികാഘോഷം ഇന്ന് (സെപ്റ്റംബർ 1)

*സാമൂഹ്യനീതി വകുപ്പ് മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ പരിപാടി ഉദ്ഘാടനം ചെയ്യും

ഇന്ത്യയിലാദ്യമായി വയോജനങ്ങളുടെ ക്ഷേമവും അവകാശ സംരക്ഷണവും ലക്ഷ്യമിട്ട് രൂപീകരിച്ച കേരള സംസ്ഥാന വയോജന കമ്മീഷന്റെ ഒന്നാം വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഇന്ന് (സെപ്റ്റംബർ 1ന്) രാവിലെ 10 മണിക്ക് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ സാമൂഹ്യനീതി വകുപ്പ് മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ നിർവഹിക്കും. ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ അധ്യക്ഷത വഹിക്കും.

കേരള നിയമസഭ പാസാക്കിയ നിയമപ്രകാരം നിലവിൽ വന്ന കമ്മീഷൻ2026 സെപ്റ്റംബർ മൂന്നിനാണ് പ്രവർത്തനം തുടങ്ങി ഒരു വർഷം പൂർത്തിയാക്കുന്നത്. പ്രവർത്തനം തുടങ്ങി ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ വയോജനങ്ങളെ ബാധിക്കുന്ന വിവിധ മേഖലകളിൽ ശ്രദ്ധേയമായ ഇടപെടലുകളും പ്രവർത്തനങ്ങളും നടത്താൻ കമ്മീഷന് സാധിച്ചിട്ടുണ്ട്.

വയോജന കമ്മീഷൻ ചെയർപേഴ്‌സൺ അഡ്വ. കെ. സോമപ്രസാദ് ചടങ്ങിൽ സാഗതം ആശംസിക്കും. വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ പി. സതീദേവിവയോജന ക്ഷേമ വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർസാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഡോ. അരുൺ എസ്. നായർവയോജന കമ്മീഷൻ അംഗങ്ങളായ അമരവിള രാമകൃഷ്ണൻകെ. എൻ. കെ. നമ്പൂതിരിപ്രൊഫ. ലോപസ് മാത്യുഇ. എം. രാധ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിക്കും. വയോജന കമ്മീഷൻ സെക്രട്ടറി വിനോദ് ജി. കൃതജ്ഞത രേഖപ്പെടുത്തും.

പി.എൻ.എക്‌സ്. 3477/2026

date