Skip to main content

പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷനിൽ കമ്പനി സെക്രട്ടറി ഒഴിവ്

തൃശ്ശൂരിലെ കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ മുഖ്യ കാര്യാലയത്തിൽ കമ്പനി സെക്രട്ടറിയുടെ താത്കാലിക ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് അംഗത്വം, കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യതകൾ. അപേക്ഷകർ 40 വയസിൽ താഴെ പ്രായമുള്ളവരായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, തിരിച്ചറിയൽ രേഖയുടെ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം ksdcsection@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അപേക്ഷ അയക്കണം. സെപ്റ്റംബർ അഞ്ച് വരെ അപേക്ഷകൾ സമർപ്പിക്കാം. ഫോൺ- 0487-2331064.

 

date