Post Category
ടെയ്‌ലറിങ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് പോളിടെക്നിക് കോളേജിന് കീഴിലെ മങ്കട ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ ടൈലറിങ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നതിനായുള്ള അഭിമുഖം സെപ്റ്റംബര്‍ മൂന്നിന് രാവിലെ 10 ന് പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് പോളിടെക്നിക് കോളേജില്‍ നടക്കും. രണ്ടു വര്‍ഷത്തെ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി യോഗ്യതയുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. പ്രവൃത്തി പരിചയമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനത്തില്‍ മുന്‍ഗണന ലഭിക്കും. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് പോളിടെക്നിക് കോളേജില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍- 04933-227253.
date
- Log in to post comments