Skip to main content

അതിഥി അധ്യാപക ഒഴിവ്

താനൂര്‍ ഗവണ്‍മെന്റ് റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ എട്ടിന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇംഗ്ലീഷ് (സീനിയര്‍), നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ബയോളജി (ജൂനിയര്‍) എന്നീ വിഷയങ്ങളിലാണ് ഒഴിവുകളുള്ളത്. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍-0494-2443141.

date