Skip to main content

നൃത്ത വേദികള്‍ ഉണര്‍ന്നു; ഇനി ആഘോഷത്തിന്റെ ദിനങ്ങള്‍

 

 

 

കബനിയുടെ സംസ്‌കാരത്തണലില്‍ ഗോത്ര സംസ്‌കൃതിയുടെ നിറവില്‍ പനമരം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി  സ്‌കൂള്‍ അങ്കണത്തില്‍ 38ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഒ.ആര്‍.കേളു എം.എല്‍.എ തിരിതെളിച്ചു. സ്റ്റേജിതര മത്സരങ്ങള്‍  കഴിഞ്ഞ ദിവസങ്ങളില്‍ ആരംഭിച്ചെങ്കിലും നൃത്തവും ആട്ടും പാട്ടും നിറവേകുന്ന മാറ്റുരയ്ക്കല്‍ ഇനിയുള്ള ദിനങ്ങളിലാണ് അരങ്ങേറുക. ഇനി എട്ടാം തിയതിവരെ പനമരം സ്‌കൂള്‍ അങ്കണം കൗമാര കലകളുടെ കേളീരംഗമാകും. വ്യത്യസ്ത മത-ആചാരങ്ങള്‍ക്കിയിലും വിദ്വേഷത്തിന്റെ കണികപോലുമില്ലാതെ സ്‌നേഹത്തോടെ കഴിയുന്ന കേരള സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്ന വേദികളായി കലോത്സവ വേദികള്‍ മാറണമെന്ന് എം.എല്‍.എ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സമ്പന്നമായ കേരള സംസ്‌കാരം , പ്രകൃതി, സ്‌നേഹം എന്നിവ ഉയര്‍ത്തിപ്പിടിക്കാന്‍ പുതുതലമുറയ്ക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് സ്റ്റേഫി സേവ്യര്‍ വിശിഷ്ട സാന്നിധ്യമായി. സബ്കളക്ടര്‍ ഉമേഷ് എന്‍.എസ്.കെ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അസ്മത്ത്, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിനീപ്കുമാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍.ബാബുരാജന്‍, ജില്ലാ പഞ്ചായത്ത് സ്‌ററാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എ. ദേവകി, പനമരം പഞ്ചായത്ത് പ്രസിഡന്റ് സീന സാജന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.മിനി, പി.ഇസ്മയില്‍, എ.എന്‍.പ്രഭാകരന്‍, എ.പ്രഭാകരന്‍ മാസ്റ്റര്‍, ജനപ്രതിനിധികളായ പി.എം.നാസര്‍, ജയന്തിരാജന്‍, കെ.സതീദേവി, ജുല്‍ന ഉസ്മാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

 

date