Skip to main content

'തീറ്റപ്പുല്‍ കൃഷി' പരിശീലനം

ആലത്തൂര്‍ ക്ഷീരപരിശീലന കേന്ദ്രത്തില്‍ പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്കായി 'തീറ്റപ്പുല്‍കൃഷിയും കാലിത്തീറ്റ വിളകളും' വിഷയത്തില്‍ ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 10, 11 തീയതികളില്‍ നടക്കുന്ന പരിശീലനത്തിന് 20 രൂപയാണ് പ്രവേശന ഫീസ്. സെപ്റ്റംബര്‍ ഏഴിന് വൈകിട്ട് നാലിനകം dd-dtc-pkd.dairy@kerala.gov.in / dtcalathur@gmail.com ഇ-മെയില്‍ വഴിയോ 04922-226040, 9495228998 നമ്പറുകള്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യാം.  
 

date