ഹരിത സന്ദേശവുമായി ശുചിത്വ മിഷന്റെ മാവേലിയാത്ര
മാലിന്യമുക്തവും ഹരിതാഭവുമായ ഓണാഘോഷം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'മാവേലിയാത്ര' അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അബ്ദുല്‍ ലത്തീഫ് ഫ്‌ളാഗ് ഓഫ് ചെയ്തു. ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ജനകീയ പങ്കാളിത്തത്തോടെ ഉറപ്പാക്കുക, പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഉപയോഗം പരമാവധി കുറയ്ക്കുക, മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ തരംതിരിച്ച് സംസ്‌കരിക്കുക തുടങ്ങിയ സന്ദേശങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ജില്ലയിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ആഘോഷങ്ങള്‍ മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമാക്കുന്നതിനുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഹരിത കര്‍മ്മസേനയുടെ സേവനം പ്രയോജനപ്പെടുത്തുക, ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് കൈമാറുക, പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയാതിരിക്കുക തുടങ്ങിയ സന്ദേശങ്ങളും പ്രചരിപ്പിക്കും.
- Log in to post comments