ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ സീറ്റൊഴിവ്
തോലനൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി.കോം ഫിനാന്‍സ് കോഴ്സില്‍ എസ്.ടി (2), ഒ.ബി.എക്സ് (1), ഇ.ഡബ്ല്യു.എസ് (1), ലക്ഷദ്വീപ് ക്വാട്ട (1), സ്പോര്‍ട്സ് ക്വാട്ട (2), സ്പെഷ്യല്‍ സ്പോര്‍ട്സ് ക്വാട്ട (1) എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. ബി.എസ്.സി ജിയോഗ്രഫിയില്‍ എസ്.ടി (1), എല്‍.സി (1), ഇ.ഡബ്ല്യു.എസ് (3), ലക്ഷദ്വീപ് ക്വാട്ട (1), സ്പോര്‍ട്സ് ക്വാട്ട (2), സ്പെഷ്യല്‍ സ്പോര്‍ട്സ് ക്വാട്ട (1) സീറ്റുകള്‍ ഒഴിവാണ്. ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ കോഴ്സില്‍ എസ്.ടി (2), ഇ.ഡബ്ല്യു.എസ് (3), ലക്ഷദ്വീപ് ക്വാട്ട (1), സ്പോര്‍ട്സ് ക്വാട്ട (2), സ്പെഷ്യല്‍ സ്പോര്‍ട്സ് ക്വാട്ട (3) എന്നീ സീറ്റുകളിലേക്കും പ്രവേശനം നേടാം. എം.എസ്.സി ജിയോഗ്രഫി കോഴ്സില്‍ സ്പോര്‍ട്സ് ക്വാട്ട, പി.ഡബ്ല്യു.ഡി, ലക്ഷദ്വീപ് ക്വാട്ട എന്നീ വിഭാഗങ്ങളില്‍ ഓരോ സീറ്റ് വീതവും ഒഴിവുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയവര്‍ സെപ്റ്റംബര്‍ രണ്ടിനകം കോളജില്‍ നേരിട്ടോ, പ്രതിനിധി മുഖേനയോ artscollegetholanur@gmail.com ഇ-മെയില്‍ വഴിയോ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അഡ്മിഷന് നോഡല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9895123377, 9074125313.
- Log in to post comments