Skip to main content

*വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം *

കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കളില്‍ നിന്നും വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.  സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സംസ്ഥാന സിലബസില്‍ പഠിച്ച് ആദ്യ അവസരത്തില്‍ എസ്.എസ്.എല്‍.സി/ടി.എച്ച്.എല്‍.സി പരീക്ഷയില്‍ 75 ശതമാനത്തില്‍ കുറയാതെ മാര്‍ക്കും പ്ലസ്ടു/ വി.എച്ച്.എസ്.സി അവസാന വര്‍ഷ പരീക്ഷയില്‍ 85 ശതമാനത്തില്‍ കുറയാതെ മാര്‍ക്കും നേടിയവര്‍ക്ക് അവാര്‍ഡിന്  അപേക്ഷിക്കാം.  എസ്.സി, എസ്.ടി  വിഭാഗക്കാര്‍ക്ക് മാര്‍ക്ക് പരിധി യഥാക്രമം 70 ശതമാനവും 80 ശതമാനവുമാണ്. അപേക്ഷ സെപ്റ്റംബര്‍ ഏഴ് വരെ സ്വീകരിക്കും. അപേക്ഷകര്‍ മാര്‍ക്ക് ലിസ്റ്റ്,  ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ക്ഷേമനിധി പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, ബാങ്ക്  പാസ് ബുക്ക്, ബന്ധം തെളിയിക്കുന്ന രേഖ എന്നിവയുടെ പകര്‍പ്പ്, കര്‍ഷക തൊഴിലാളി ആണെന്ന് തെളിയിക്കുന്ന യൂണിയന്‍ സാക്ഷ്യപത്രം, പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ ജാതി  സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം നല്‍കണം. അപ്പീല്‍ അപേക്ഷകള്‍ സെപ്റ്റംബര്‍ 19 വരെ തൃശ്ശൂര്‍ ചീഫ് എക്‌സിക്യുട്ടീവ്  ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍ നമ്പര്‍ 04936-204602.

date