Skip to main content

ഘോഷയാത്രകള്‍ ഒഴിവാക്കി ജില്ലാ സ്‌കൂള്‍ കലോല്‍സവം

 

 

                വര്‍ണ്ണശബളമായ ഘോഷയാത്ര ഒഴിവാക്കിയാണ് 38ാമത് സ്‌കൂള്‍ ജില്ലാ കലോത്സവത്തിന് തുടക്കമായത്. പരിപാടികള്‍ക്ക് കുട്ടികളെ നിര്‍ത്താന്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് പാലിച്ചുകൊണ്ടാണ് വിളംബര ജാഥ ഒഴിവാക്കിയത്. ഡിസംബര്‍ 4 മുതല്‍ 8 വരെയാണ് കലോത്സവം.  ഗ്രീന്‍ പ്രോട്ടോകോള്‍ പൂര്‍ണ്ണമായും പാലിച്ചാണ് ജില്ലാ കലോത്സവം നടത്തുന്നത്.  ഘോഷയാത്ര കമ്മിറ്റിക്കു പകരമായി സാംസ്‌കാരിക വിനിമയ കമ്മിറ്റി നിലവില്‍ വന്നു. സാസ്‌കാരിക വിനിമയത്തില്‍ ഗ്രീന്‍പ്രോട്ടോക്കോള്‍ ശില്‍പ്പങ്ങള്‍, പഞ്ചാരിമേളം, അറിവരങ്ങ് തുടങ്ങിയവ ഒരുക്കിയിരുന്നു. നീണ്ട തിരശ്ശീലയിലെ സമൂഹ ചിത്രരചന കലോത്സവത്തിന്റെ ഉദ്ഘാടന വേദിക്ക് സമീപം അരങ്ങേറി. ചിത്രകലാധ്യാപകരും കുട്ടികളും ചിത്രകാരന്‍മാരും വലിയ ക്വാന്‍വാസില്‍ ചിത്രങ്ങള്‍ കോറിയിട്ടു. ജില്ലാ കളക്ടര്‍ എസ്.സുഹാസ് ചിത്രം വരച്ച് സമൂഹ ചിത്രരചന ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ പ്രോട്ടോക്കോളിന്‍രെ ഭാഗമായി പ്ലാസ്റ്റിക് ഗ്ലാസ് , കുപ്പി എന്നിവ പരമാവധി ഒഴിവാക്കി. 1000 ഗ്ലാസുകള്‍ ജില്ലാ ശുചിത്വമിഷന്‍ സംഘാടകര്‍ക്ക് നല്‍കി. ഏവരെയും സ്വാകരിക്കുന്ന കമാനം ഒലയിലും തടിയിലും തീര്‍ത്തതാണ്. കുരുത്തോല കൊണ്ടുള്ള തോരണങ്ങളും പ്രകൃതിക്ക് അനുയോജ്യമായി.

date