Skip to main content

അപേക്ഷ ക്ഷണിച്ചു

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ 2026-27 വർഷത്തെ കോമ്പോസിറ്റ് പ്രോസസിംഗ് ആൻഡ് ഫൈബർ റിഇൻഫോസ്ഡ് പ്ലാസ്റ്റിക് പ്രോസസിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ അനുബന്ധ ബ്രാഞ്ചുകളിൽ ബി.ടെക്, പോളി ഡിപ്ലോമ, ഐ.ടി.ഐ., ടിഎച്ച്എസ്എൽസി, കെജിസിഇ/കെജിടിഇ എന്നീ യോഗ്യതകളിൽ ഏതെങ്കിലുമൊന്ന് ഉള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷമാണ് കോഴ്സ് കാലാവധി. സെപ്റ്റംബർ 3 വരെ അപേക്ഷ സമർപ്പിക്കാം. 20 പേർക്ക് മാത്രമാണ് പ്രവേശനം. വിശദ വിവരങ്ങൾക്ക്: 0471- 2360391, 9656399657, 9895283025.

പി.എൻ.എക്‌സ്. 3483/2026

date