Skip to main content

ഒന്നാം വർഷ ഹയർ സെക്കന്ററി ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷാ വിജ്ഞാപനം പുറപ്പെടുവിച്ചു

2026ലെ ഒന്നാം വർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷാ വിജ്ഞാപനം പുറപ്പെടുവിച്ചു. പരീക്ഷാ വിജ്ഞാപനം hseportal.kerala.gov.in ൽ ലഭ്യമാണ്. 2026 ലെ ഒന്നാം വർഷ ഹയർസെക്കന്ററി ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ 12 മുതൽ 17 വരെ നടക്കും. പരീക്ഷാ ഫീസ് പിഴ കൂടാതെ ഒടുക്കേണ്ട അവസാന തീയതി സെപ്റ്റംബർ 10 വരെയും 600 രൂപ സൂപ്പർ ഫൈനോടു കൂടി പരീക്ഷാ ഫീസ് ഒടുക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15 വരെയുമാണ്.

പി.എൻ.എക്‌സ്. 3487/2026

date