Post Category
കെ.ജി.റ്റി.ഇ. പ്രിന്റിംഗ് ടെക്നോളജി (പാർട്ട് ടൈം) കോഴ്സുകളിൽ സീറ്റൊഴിവ്
സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗും സംയുക്തമായി തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിച്ച കേരള ഗവണ്മെന്റ്റ് അംഗീകാരമുള്ള ഒരു വർഷ കെജി.ടി.ഇ പ്രീ-പ്രസ്സ് ഓപ്പറേഷൻസ്, കെജി.ടി.ഇ പ്രസ്സ് വർക്ക് 2026-2027 പാർട്ട് ടൈം കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷകർ എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യത പാസ്സായിരിക്കണം.
അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകളും, സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട. തിരുവനന്തപുരം 695024 എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0471-2474720, 0471-2467728. വെബ്സൈറ്റ്: www.captkerala.com.
പി.എൻ.എക്സ്. 3490/2026
date
- Log in to post comments