Skip to main content

കിക്മ എം.ബി.എ സീറ്റ് ഒഴിവ്

കേരള   ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ   (കിക്മ)   എം.ബി.എ.   (ഫുൾടൈം) 2026-28 ബാച്ചിലേയ്ക്ക് ഒഴിവുളള ഏതാനും സീറ്റുകളിലേയ്ക്ക് അഡ്മിഷൻ അഭിമുഖം സെപ്തംബർ 2 രാവിലെ 10 മണി മുതൽ നെയ്യാർഡാമിലെ കിക്മ ക്യാമ്പസിൽ നടത്തും.

കേരള സർവ്വകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ  നടത്തുന്ന  ദ്വിവൽസര കോഴ്‌സിൽ ലോജിസ്റ്റിക്‌സ്, ബിസിനസ് അനലിറ്റിക്‌സ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ്, എന്നിവയിൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും, ഫിഷറീസ്‌ സ്‌കോളർഷിപ്പിന് അർഹതയുളള വിദ്യാർത്ഥികൾക്കും പ്രത്യേക സീറ്റ് സംവരണമുണ്ട്. എസ്.സി./എസ്.റ്റി/ഒ.ഇ.സി വിദ്യാർത്ഥികൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി  ഫീസ് ആനുകൂല്യവും ലഭ്യമാണ്.

50 ശതമാനം മാർക്കിൽ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത. കൂടുതൽ വിവരങ്ങൾ 8547618290/9496366741 എന്നീ നമ്പരുകളിലും, www.kicma.ac.in എന്ന  വെബ്‌സൈറ്റിലും ലഭ്യമാണ്.

പി.എൻ.എക്‌സ്. 3500/2026

date