Post Category
ഡയറി പ്രൊമോട്ടര്‍ നിയമനം
ക്ഷീര വികസന വകുപ്പിന്റെ തീറ്റപ്പുല്‍കൃഷി വികസന പദ്ധതിയിലേക്ക് ഡയറി പ്രൊമോട്ടര്‍മാരെ താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കും. യോഗ്യത: എസ് എസ് എല്‍ സി. പ്രായപരിധി: 2026 ജനുവരി ഒന്നിന് 18-45 വയസ്. മുന്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അഞ്ച് വര്‍ഷത്തെ വയസിളവ് അനുവദനീയം. കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസം 8,000 രൂപ ഇന്‍സെന്റീവ് ലഭിക്കും. താമസിക്കുന്ന അതത് ക്ഷീരവികസനയൂണിറ്റുകളിലേക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതമുള്ള അപേക്ഷ സെപ്റ്റംബര്‍ അഞ്ച് വൈകിട്ട് മൂന്നിനകം ക്ഷീരവികസന യൂണിറ്റുകളില്‍ ലഭിക്കണം. സെപ്റ്റംബര്‍ 11 ന് രാവിലെ 10 മുതല്‍ ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ അഭിമുഖം നടത്തും. വിവരങ്ങള്‍ക്ക്: അതത് ക്ഷീരവികസന യൂണിറ്റ്. ഫോണ്‍: 0474 2748098.
date
- Log in to post comments