Post Category
വിവിധ സ്ഥാപനങ്ങൾക്ക് ഫാനുകൾ വിതരണം ചെയ്തു
ആലപ്പുഴ: ലയൺസ് ക്ലബ്ബ് ഓഫ് ആലപ്പുഴ സെൻട്രലിന്റെ നേതൃത്വത്തിൽ പൊതു സ്ഥാപനങ്ങളിലേക്ക് ഫാനുകൾ വിതരണം ചെയ്തു. കളക്ടറേറ്റ് ചേമ്പറിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഷാജി വി. നായർ ഫാനുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു.
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ. ദീപ്‌തി, തുറവൂർ റ്റി.ഡി.എച്ച്.എസ്. സ്ക്കൂൾ അദ്ധ്യാപിക സന്ധ്യ, ജില്ലാ ശിശുക്ഷേമ സമിതി ജോയിന്റ് സെക്രട്ടറി കെ. നാസർ എന്നിവർ കളക്ടറിൽ നിന്നും ഫാനുകൾ ഏറ്റുവാങ്ങി.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സി. പ്രേംജി, ലയൺസ് ആലപ്പുഴ സെൻട്രൽ ഭാരവാഹികളായ പ്രസിഡൻ്റ് ഡോ. എസ്. രൂപേഷ്, സെക്രട്ടറി ഇൻസാഫ് ഇസ്മയിൽ, ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments