വാക്ക് ഇൻ ഇന്റർവ്യു
സർക്കാർ നിയന്ത്രണത്തിലുള്ള കേപ്പ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആലപ്പുഴയിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ‌് എന്നീ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്‌തികയിലേക്ക് താത്‌കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തിലുള്ള എംടെക്, മാത്തമാറ്റിക്സ‌് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, നെറ്റ് എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സെപ്റ്റംബർ ഏഴിന് രാവിലെ 9.30 മണിക്ക് കോളേജിൽ നേരിട്ട് എത്തണം. ഫോൺ: 0477 2267311, 9846597311, വെബ്സൈറ്റ് : www.cempunnapra.org.
- Log in to post comments