Skip to main content

കൗൺസിലർ ഒഴിവ്

പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് കൗൺസിലിംഗ് ആൻഡ് ടെസ്റ്റിംഗ് സെന്ററിൽ കൗൺസിലറുടെ ഒരു താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തും.  എം.എസ്.ഡബ്ല്യു അഥവാ സൈക്യാട്രി/ ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദം അല്ലെങ്കിൽ  ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. 2027 മാർച്ച് 31 വരെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 21,000 രൂപ വേതനം ലഭിക്കും.
 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 17-ന് രാവിലെ 10-ന് യോഗ്യതാ സാക്ഷ്യപത്രങ്ങളുടെ അസ്സലും പകർപ്പുകളുമായി മെഡിക്കൽ കോളേജ് സഭയിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0491 2951010.

date