Skip to main content

അറിയിപ്പുകൾ

 

 

സ്പോട്ട് അഡ്മിഷൻ 

കളമശ്ശേരി ഗവ. വനിതാ ഐ.ടി.ഐയിലെ റഗുലർ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടപടികൾ ആരംഭിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 7-ന്  ഉച്ചയ്ക്ക് 12.00 മണിക്ക് മുൻപായി അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്ഥാപനത്തിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അഡ്മിഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി 0484 2544750, 9496282057 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

സ്പോട്ട് അഡ്മിഷൻ

കളമശ്ശേരി ഗവ. ഐ.ടി.ഐയിൽ  ഒഴിവുള്ള കോഴ്‌സുകളിലെ സീറ്റുകളിലേക്കുമുള്ള സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 3 ന്   ഐ.ടി.ഐയിൽ  നടക്കും . ഇതുവരെ അപേക്ഷ സമർപ്പിച്ചവർക്കും പുതിയതായി അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും ടി.സി-യും മറ്റ് അസ്സൽ സർട്ടിഫിക്കറ്റുകളുമായി  സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി 0484 2555505 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

അപേക്ഷ ക്ഷണിച്ചു

സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ നാല് വർഷ യു.ജി (Four Year UG) പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.സി.എ, ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.കോം ബി.എ.എസ്, ബി.കോം ഫിനാൻസ്, ബി.കോം ടാക്സേഷൻ തുടങ്ങിയ കോഴ്‌സുകളിലാണ് പ്രവേശനം . ഇതുവരെ യൂണിവേഴ്സിറ്റി രജിസ്ട്രേഷൻ ചെയ്യാത്തവർക്കായി സർവകലാശാല വെബ്‌സൈറ്റ് ഓപ്പൺ ചെയ്തിട്ടുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾ കൂടുതൽ വിവരങ്ങൾക്കായി കോളേജ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. 
ഫോൺ: 85470 05046, 0479 2304494.

താൽക്കാലിക നിയമനം

എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസിന് കീഴിലുള്ള വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക്  താൽക്കാലികമായി ഡോക്ടർമാരെ നിയമിക്കുന്നു. എംബിബിഎസ് യോഗ്യതയും,  ടി സി എം സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമുള്ള ഉദ്യോഗാർത്ഥികൾക്കായി  സെപ്റ്റംബർ 14-ന് രാവിലെ 11 മണിക്ക് എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസിൽ വാക്കിൽ ഇൻ്റർവ്യൂ നടത്തും. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളും ബയോഡാറ്റയും സഹിതം ഇൻ്റർവ്യൂവിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ 0484-2360802 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

 

ടെൻഡർ ക്ഷണിച്ചു

കാക്കനാട് സിവിൽ സ്റ്റേഷനിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതി എക്സിക്യൂട്ടീവ് എഞ്ചിനീയർ പ്രോഗ്രം ഇമ്പ്ലിമെൻ്റേഷൻ യൂണിറ്റ് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്‌ഥാനത്തിൽ വാഹനം ആവശ്യമുണ്ട്.
എയർ കണ്ടീഷണർ ഉള്ള കാർ / ബൊലേറോ (7 സീറ്റ്) പ്രതിമാസ വാടകയ്ക്ക് നൽകുവാൻ താൽപ്പര്യമുള്ള വാഹന ഉടമകളിൽ നിന്നും മത്സരാധിഷ്‌ഠിത മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബർ 15. ഫോൺ : 0484-2421751, 9188680536.

 

തുല്യതാ കോഴ്സുകളുടെ രജിസ്ട്രേഷൻ തീയതി നീട്ടി

 

കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടപ്പിലാക്കുന്ന ഹയർ സെക്കൻഡറി, പത്താം തരം, നാലാം തരം, ഏഴാം തരം തുല്യതാ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ കാലാവധി നീട്ടി. പിഴയില്ലാതെ 2026 സെപ്റ്റംബർ 10 വരെയും, 50 രൂപ പിഴയോടെ സെപ്റ്റംബർ 15 വരെയും അപേക്ഷിക്കാവുന്നതാണ്. പത്താം തരം തുല്യതാ കോഴ്സിന് രജിസ്ട്രേഷൻ ഫീസ് ഉൾപ്പെടെ 100 രൂപയും ഹയർ സെക്കൻഡറി തുല്യതാ കോഴ്സിന് രജിസ്ട്രേഷൻ ഫീസ് ഉൾപ്പെടെ 2600 രൂപയുമാണ് (പിഴയില്ലാതെ) നിരക്ക്. 2026 മേയ് 1 അടിസ്ഥാനമാക്കി പത്താം തരം തുല്യതയ്ക്ക് 17 വയസ്സും ഹയർ സെക്കൻഡറി തുല്യതയ്ക്ക് 22 വയസ്സും പൂർത്തിയായിരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന പ്രേരക്മാർ മുഖാന്തരം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാം. കൂടുതൽ വിവരങ്ങൾക്ക് 0484-2426596 എന്ന ഫോൺ നമ്പറിലോ ekm.literacy@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

date