Skip to main content

അറിയിപ്പുകള്‍

ദേശീയ ആരോഗ്യ ദൗത്യത്തില്‍ നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ഓഫീസ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍/സാനിറ്ററി അറ്റന്‍ഡര്‍/സപ്പോര്‍ട്ടിങ് സ്റ്റാഫ് ആന്‍ഡ് ഡ്രൈവര്‍ തസ്തികകളില്‍ ദിവസവേതനത്തില്‍ നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബര്‍ എട്ടിന് രാവിലെ 10ന് കോഴിക്കോട് മലാപറമ്പ് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തില്‍ നടക്കും. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം എത്തണം. വിശദവിവരങ്ങള്‍ www.arogyakeralam.gov.inല്‍ ലഭിക്കും. 

സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം

നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് (കേരളം) വകുപ്പിന് കീഴില്‍ കോഴിക്കോട് പ്രവര്‍ത്തിക്കുന്ന പട്ടികജാതി/പട്ടിക ഗോത്രവര്‍ഗക്കാര്‍ക്കായുള്ള കോച്ചിങ് കം ഗൈഡന്‍സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ക്കായി 30 ദിവസത്തെ സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം സംഘടിപ്പിക്കും. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡും സഹിതം കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള കോച്ചിങ് കം ഗൈഡന്‍സ് സെന്ററില്‍ നേരിട്ടെത്തി സെപ്റ്റംബര്‍ 10നകം അപേക്ഷിക്കണം. ഫോണ്‍: 0495 2376179.

സ്‌പോട്ട് അഡ്മിഷന്‍

കോഴിക്കോട് മാളിക്കടവ് ഗവ. വനിത ഐ.ടി.ഐയില്‍ എന്‍.സി.വി.ടി ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷനുള്ള അപേക്ഷ സെപ്റ്റംബര്‍ ഏഴ് വരെ സ്വീകരിക്കും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമായി എത്തണം. ഫോണ്‍: 9495353976, 9447637765.

കോഴിക്കോട് തൂണേരി ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ എസ്.സി/എസ്.ടി സംവരണ സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. സെപ്റ്റംബര്‍ ഏഴിന് മുമ്പ് നേരിട്ടെത്തണം. ഫോണ്‍: 9447226499, 9947177285, 9539382634.

കോഴിക്കോട് ഗവ. ഐ.ടി.ഐയിലെ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. സെപ്റ്റംബര്‍ ഏഴിന് രാവിലെ 11ന് മുമ്പ് ആവശ്യമായ രേഖകളുമായി നേരിട്ടെത്തി അഡ്മിഷന്‍ നേടാം. ഫോണ്‍: 9446696407, 0495 2377016.

ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്‌നോളജി കോഴ്സ്

കോഴിക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റി നടത്തുന്ന ഡിപ്ലോമ ഇന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്‌നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര്‍ 15 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 9526415698, 8086415698
 

ജില്ലാതല പട്ടയമേള 19ന്

സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാതല പട്ടയമേള സെപ്റ്റംബര്‍ 19ന് രാവിലെ 10.30ന് കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളില്‍ നടക്കും.

റീ-ടെണ്ടര്‍ ക്ഷണിച്ചു

കൊയിലാണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന പന്തലായനി അഡീഷണല്‍ ശിശുവികസന പദ്ധതി കാര്യാലയത്തിന് കീഴിലെ ചെങ്ങോട്ട്കാവ് പഞ്ചായത്ത്, കൊയിലാണ്ടി നഗരസഭ പരിധികളിലെ 98 അങ്കണവാടികളില്‍ ആഴ്ചയില്‍ മൂന്ന് ദിവസം പാല്‍, മുട്ട എന്നിവ വിതരണം ചെയ്യാന്‍ റീ-ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ സെപ്റ്റംബര്‍ 11ന് ഉച്ചക്ക് ഒരുമണിക്ക് മുമ്പ് അതത് പഞ്ചായത്ത്/നഗരസഭ സൂപ്പര്‍വൈസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍: 9562273538.

ഐ.സി.ഡി.എസ് ചേളന്നൂര്‍ സി.ഡി.പി.ഒ കാര്യാലയത്തിന് കീഴിലെ തലക്കുളത്തൂര്‍, കാക്കൂര്‍, നന്മണ്ട, നരിക്കുനി, ചേളന്നൂര്‍, കക്കോടി എന്നീ പഞ്ചായത്തുകളിലെ 172 അങ്കണവാടികളില്‍ പാല്‍, മുട്ട എന്നിവ വിതരണം ചെയ്യാന്‍ റീ ടെണ്ടര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 11ന് ഉച്ചക്ക് ഒരുമണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0495 2261560, 9188959866.

തോടന്നൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടിലെ തിരുവള്ളൂര്‍, മണിയൂര്‍, ആയഞ്ചേരി, വില്യാപ്പള്ളി ഗ്രാമപഞ്ചായത്തുകളിലെ 133 അങ്കണവാടികളില്‍ ആഴ്ചയില്‍ മൂന്ന് ദിവസം പാല്‍, മുട്ട എന്നിവ വിതരണം ചെയ്യാന്‍ റീ-ടെണ്ടര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ ഒമ്പതിന് ഉച്ചക്ക് രണ്ട് വരെ ടെണ്ടര്‍ സ്വീകരിക്കും. ഓരോ പഞ്ചായത്തിലേക്കും പ്രത്യേകം ടെണ്ടറുകള്‍ സമര്‍പ്പിക്കണം.
ഫോണ്‍: 0496 2592722.

വനിത മേട്രന്‍ നിയമനം

ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പേരാമ്പ്ര വനിതാ ഹോസ്റ്റലില്‍ വനിതാ മേട്രന്‍ നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബര്‍ 10ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ നടക്കും. യോഗ്യത: എസ്.എസ്.എല്‍.സി. പ്രായപരിധി: 45-65. അപേക്ഷകര്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം. ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും സഹിതം എത്തണം. ഫോണ്‍: 9048146400.

 

date