Post Category
താത്ക്കാലിക കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2026-27 അധ്യയന വർഷത്തെ എൽ.എൽ.എം കോഴ്സ് പ്രവേശനത്തിനുളള താത്ക്കാലിക കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. താത്ക്കാലിക കാറ്റഗറി ലിസ്റ്റ് സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ ceekinfo.cee@kerala.gov.in എന്ന ഇ-മെയിൽ മുഖാന്തിരം സെപ്റ്റംബർ 3 ഉച്ചയ്ക്ക് 2 നുള്ളിൽ അറിയിക്കണം. പ്രസ്തുത പരാതികൾ പരിഹരിച്ചശേഷം അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുളള വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ: 0471-2332120, 0471-2338487.
പി.എൻ.എക്സ്. 3523/2026
date
- Log in to post comments