Skip to main content

തൊഴില്‍ നൈപുണ്യ പരിശീലനം; താല്‍പര്യപത്രം ക്ഷണിച്ചുതൊഴില്‍ നൈപുണ്യ പരിശീലനം; താല്‍പര്യപത്രം ക്ഷണിച്ചു

തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കള്‍ക്കായി 'കണ്‍വെന്‍ഷണല്‍ ആന്‍ഡ് സി.എന്‍.സി മെഷീനിസ്റ്റ്' എന്ന കോഴ്‌സില്‍ തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കുന്നതിന് യോഗ്യതയുള്ള സ്ഥാപനങ്ങളില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു. പരിശീലനം നല്‍കുന്ന സ്ഥാപനം ഗവണ്‍മെന്റ് രജിസ്‌ട്രേഷനുള്ളതും പരിശീലനം നല്‍കി മുന്‍ പരിചയം ഉള്ളവയും ഗുണമേന്മ ഉള്ളവയും ആയിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ട്രെയിനിംഗ് നല്‍കിയതിന്റെയും, പരിശീലനാര്‍ത്ഥികള്‍ക്ക് പ്ലേസ്‌മെന്റ് നല്‍കിയതിന്റെയും റിപ്പോര്‍ട്ട് അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷ തയ്യാറാക്കി സീല്‍ഡ് കവറില്‍ സെപ്തംബര്‍ 11 ന് വൈകീട്ട് 5 മണിക്ക് മുമ്പായി തൃശ്ശൂര്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2360381.

date