Post Category
സൗജന്യ നേത്ര തിമിര ശസ്ത്രക്രിയ നിര്‍ണ്ണയ ക്യാമ്പ്
സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ ജനറല്‍ ആശുപത്രി നേത്ര പരിശോധന മൊബൈല്‍ യൂണിറ്റിന്റെ സഹകരണത്തോടെ വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ആര്യംപാടം സായംപ്രഭ ഹോമിലെ മുതിര്‍ന്ന പൗരന്മാര്ക്കും ബി.പി.എല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട മുനിസിപ്പാലിറ്റിയിലെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത മുതിര്‍ന്ന പൗരന്മാര്ക്കുമായി സൗജന്യ നേത്ര തിമിര ശസ്ത്രക്രിയ നിര്‍ണ്ണയ ക്യാമ്പ് ഇന്ന് (സെപ്തംബര്‍ 3, വ്യാഴാഴ്ച) നടക്കും. വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ആര്യംപാടം സായംപ്രഭ ഹോമില്‍ (പകല്‍വീട്) നടക്കുന്ന സൗജന്യ നേത്ര തിമിര ശസ്ത്രക്രിയ നിര്‍ണ്ണയ ക്യാമ്പ് വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ മിനി അരവിന്ദന് രാവിലെ 9.30 ന് ഉദ്ഘാടനം ചെയ്യും.
date
- Log in to post comments