Skip to main content

ലാബ് ടെക്‌നീഷ്യന്‍ നിയമനം

തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐസിടിസിയില്‍ അനുവദിച്ചിരിക്കുന്ന ലാബ് ടെക്‌നീഷ്യന്റെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. അഭിമുഖം സെപ്തംബര്‍ 15 ന് രാവിലെ 11 ന് സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കും. 21,000 രൂപ പ്രതിമാസ വേതനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ 2027 മാര്‍ച്ച് 21 വരെയാണ് നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്കായി ജനറല്‍ ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2427778.

date