Skip to main content

സാക്ഷരതാപക്ഷാചരണം: ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ മൂന്നിന്

ലോകസാക്ഷരതാദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ സാക്ഷരതാ പക്ഷാചരണം സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ മൂന്നിന് രാവിലെ 10.30-ന് കുറുവ എ.യു.പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി നിര്‍വ്വഹിക്കും. കുറുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുള്‍ സലാം അധ്യക്ഷത വഹിക്കും. 'സ്വപ്നച്ചിറക്' തുല്യതാ കോഴ്‌സ് രജിസ്‌ട്രേഷന്‍ സഹായ കേന്ദ്രത്തിന്റെ ഉദ്ഘാടനവും തുല്യതാ കോഴ്‌സിലൂടെ പഠിച്ച് അഭിഭാഷകനായ സി.എച്ച്. അബ്ബാസിനെ ആദരിക്കലും നടക്കും. സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ. അഹമ്മദുള്‍ കബീര്‍ എ.പി. മുഖ്യപ്രഭാഷണം നടത്തും. സെപ്റ്റംബര്‍ ആറ്, 13 തീയതികളില്‍ പ്രാദേശിക തുല്യതാ പഠനകേന്ദ്രങ്ങളിലും പക്ഷാചരണ പരിപാടികള്‍ സംഘടിപ്പിക്കും.
 

date