Skip to main content

ഡിഗ്രി സീറ്റൊഴിവ്

കുഴല്‍മന്ദം കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ 2026-27 അധ്യയന വര്‍ഷത്തെ നാല് വര്‍ഷ ഓണേഴ്‌സ് ബിരുദ കോഴ്സുകളില്‍ വിവിധ സംവരണ വിഭാഗങ്ങളിലായി ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തും. ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പ്രോഗ്രാമുകളില്‍ ഓപ്പണ്‍, എസ്.സി, മുസ്ലിം, ഇ.ടി.ബി, ഒ.ബി.എച്ച്, ഇ.ഡബ്ല്യു.എസ്, സ്പോര്‍ട്‌സ്, പി.ഡബ്ല്യു.ഡി, ലക്ഷദ്വീപ്, ഐ.എച്ച്.ആര്‍.ഡി ക്വാട്ടകളിലാണ് ഒഴിവുകളുള്ളത്. ബി.കോം ഫിനാന്‍സ് പ്രോഗ്രാമില്‍ എസ്.സി, മുസ്ലിം, ഇ.ടി.ബി, ഇ.ഡബ്ല്യു.എസ്, സ്പോര്‍ട്‌സ്, പി.ഡബ്ല്യു.ഡി, ലക്ഷദ്വീപ്, ഐ.എച്ച്.ആര്‍.ഡി ക്വാട്ടകളിലും സീറ്റൊഴിവുണ്ട്. അസല്‍ രേഖകളും സഹിതം സെപ്റ്റംബര്‍ ഏഴിന് രാവിലെ 11ന് കോളേജില്‍ ഹാജരാകണം. വിവരങ്ങള്‍ക്ക്-  caskuzhalmannam.ihrd.ac.in, ഫോണ്‍: 04922 285577, 8547005061.
 

date