ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയല്‍ വിലയിരുത്തി. നോമിനേഷന്‍ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പടുത്തി. സുതാര്യവും നീതിപൂര്‍വ്വവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനും ക്രമസമാധാന പാലനത്തിനുമാണ് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നത്. ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ സെപ്റ്റംബര്‍ 28 നാണ് ഉപതെരഞ്ഞെടുപ്പ.് വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാര്‍ഡ് 03), മങ്കടയിലെ കടന്നമണ്ണ (വാര്‍ഡ് 04), കാലടിയിലെ വെറൂര്‍ (വാര്‍ഡ് 12), താനാളൂരിലെ മൂലക്കല്‍ (വാര്‍ഡ് 01) എന്നീ നിയോജക മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ.് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടിസ്ഥാനമാക്കി വരണാധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വേങ്ങര ഗ്രാമപഞ്ചായത്തില്‍ വേങ്ങര അസിസ്റ്റന്റ് എഡ്യൂക്കേഷന്‍ ഓഫീസര്‍ (എ.ഇ.ഒ), മങ്കട ഗ്രാമ പഞ്ചായത്തില്‍ മങ്കട ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, കാലടി ഗ്രാമപഞ്ചായത്തില്‍ പൊന്നാനി സബ് രജിസ്ട്രാര്‍, താനാളൂര്‍ ഗ്രാമപഞ്ചായത്തില്‍ തിരൂര്‍ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ എന്നിവരാണ് വരണാധികാരികള്‍. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫോറം 1 നോട്ടീസ് സെപ്റ്റംബര്‍ മൂന്നിന് വ്യാഴാഴ്ച വരണാധികാരികള്‍ പ്രസിദ്ധീകരിക്കും. പെരുമാറ്റച്ചട്ട പാലനവും മറ്റ് തെരഞ്ഞെടുപ്പ് നടപടികളും പൂര്‍ത്തിയാക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എ.ഡി.എം സാദിഖ് പി.ഒ, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ നജീബ് സി.കെ, അഡീഷണല്‍ എസ്.പി ബിജുരാജ് പി്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സുരേഷ് പി, റിട്ടേണിംഗ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
- Log in to post comments