Skip to main content

അരീക്കോട് ഗവ. ഐ.ടി.ഐ യില്‍ പ്രധാന്‍ മന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള

വ്യാവസായിക പരിശീലന വകുപ്പ് മലപ്പുറം ജില്ലയില്‍ അരീക്കോട് ഗവ ഐടിഐ യില്‍ സെപ്റ്റംബര്‍ ഏഴിന്  'പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള' സംഘടിപ്പിക്കുന്നു. മേളയില്‍ ജില്ലയിലെ കേന്ദ്ര -സംസ്ഥാന സര്‍ക്കാര്‍, സ്വകാര്യ -പൊതുമേഖല വാണിജ്യ -വ്യവസായ സ്ഥാപനങ്ങള്‍ക്ക് എഞ്ചിനീയറിംഗ്/ നോണ്‍ എഞ്ചിനീയറിംഗ് ട്രേഡുകളില്‍ ഐ.ടി.ഐ യോഗ്യത നേടിയവരെ അപ്രന്റീസുകളായി തെരഞ്ഞെടുക്കാം. ഐടിഐ ട്രേഡുകള്‍ പാസ്സായ ട്രെയിനികളെ ആവശ്യമുള്ള  വാണിജ്യ -വ്യവസായ സ്ഥാപനങ്ങള്‍  നേരിട്ടോ, areacodeiti@gmail.com ഇ-മെയില്‍ മുഖേനയോ ഗവ.ഐ.ടി.ഐ. അരീക്കോട് ആര്‍.ഐ സെന്ററുമായി ബന്ധപ്പെടണം. വിവിധ ട്രേഡുകളില്‍ പരിശീലനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് ലഭ്യമായിട്ടുള്ള ട്രെയിനികള്‍ക്ക് മേളയില്‍ പങ്കെടുക്കാവുന്നതാണ്. ഫോണ്‍ 0483 2850238          

date