ഡാക് അദാലത്ത്
മഞ്ചേരി പോസ്റ്റല്‍ ഡിവിഷന്റെ കീഴിലുള്ള തപാല്‍ അദാലത്ത് സെപ്റ്റംബര്‍ ഒന്‍പതിന് വൈകീട്ട് മൂന്നിന് മഞ്ചേരി സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ് കാര്യാലയത്തില്‍ നടക്കും. മഞ്ചേരി ഡിവിഷന് കീഴിലെ വിവിധ പോസ്റ്റ് ഓഫീസുകളുമായി ബന്ധപ്പെട്ട ഉപഭോക്താക്കളുടെ പരാതികളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. കൗണ്ടര്‍ സേവനങ്ങള്‍, സേവിങ്സ് ബാങ്ക്, മണി ഓര്‍ഡറുകള്‍ തുടങ്ങി തപാല്‍ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലുമുള്ള പരാതികളും നിര്‍ദ്ദേശങ്ങളും പരിഗണിക്കും. മുന്‍ അദാലത്തുകളില്‍ പരിഗണിച്ച പരാതികള്‍ വീണ്ടും സ്വീകരിക്കില്ല. പരാതികള്‍ 'ഡിവിഷണല്‍ ഡാക് അദാലത്ത്: സെപ്റ്റംബര്‍ 2026' എന്ന് രേഖപ്പെടുത്തി സെപ്റ്റംബര്‍ ഏഴിനകം നേരിട്ടോ, തപാല്‍ വഴിയോ, ഇ-മെയില്‍ വഴിയോ (domanjeri.kl@indiapost.gov.in) ലഭ്യമാക്കണം. പരാതികള്‍ അയക്കേണ്ട വിലാസം: സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്, മഞ്ചേരി ഡിവിഷന്, മഞ്ചേരി - 676121. പരാതി നല്കിയവര് നിര്‍ദ്ദിഷ്ട സമയത്ത് അദാലത്തില്‍ നേരിട്ട് ഹാജരാകണം. മുന്‍കൂട്ടി അറിയിക്കുന്നവര്‍ക്ക് അടുത്തുള്ള പ്രധാന തപാല്‍ ഓഫീസില്‍ നിന്നോ എന്‍.ഐ.സി. യില്‍ നിന്നോ വീഡിയോ കോണ്‍ഫറന്‍സ് വഴിയും പങ്കാളികളാകാം.
ഉത്തരമേഖലാ തപാല്‍ സര്‍ക്കിളിന്റെ 'ഡാക് അദാലത്ത്' സെപ്റ്റംബര്‍ ഒന്‍പതിന് രാവിലെ 11 ന് കോഴിക്കോട് നടക്കാവിലെ പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഓഫീസില്‍ നടക്കും. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ നിന്നുള്ള തപാല്‍ ഉപഭോക്താക്കളുടെ പരാതികള്‍ അദാലത്തില്‍ പരിഗണിക്കും. കത്തുകള്‍, മണി ഓര്‍ഡറുകള്‍, പാഴ്സലുകള്‍, സ്പീഡ് പോസ്റ്റ്, സേവിങ്സ് ബാങ്ക് തുടങ്ങി തപാല്‍ വകുപ്പ് നല്കുന്ന വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ അദാലത്തില്‍ പരിഗണിക്കും. പരാതികള്‍ 'ഡാക് അദാലത്ത്' എന്ന് വ്യക്തമായി രേഖപ്പെടുത്തിയ കവറുകളില്‍ സെപ്റ്റംബര്‍ മൂന്നിനകം ലഭിക്കണം. പരാതികള്‍ അയക്കേണ്ട വിലാസം: ഷീജ പ്രഭാകരന്, അസിസ്റ്റന്റ് ഡയറക്ടര്‍ (ബില്‍ഡിംഗ്), പോസ്റ്റ്മാസ്റ്റര്‍ ജനറലിന്റെ കാര്യാലയം, ഉത്തരമേഖല, നടക്കാവ്, കോഴിക്കോട് - 673011.
- Log in to post comments