ജില്ലാതല അറിയിപ്പുകള്‍
ലിഫ്റ്റ് ഓപ്പറേറ്റർ
കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി ലിഫ്റ്റ് ഓപ്പറേറ്റർമാരെ (12 ഒഴിവ്) നിയമിക്കുന്നു.
യോഗ്യത എസ്എസ്എൽസി/തത്തുല്യം, കുറഞ്ഞത് ആറ് മാസത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 45 വയസ്സ്. താൽപ്പര്യമുളളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം സെപ്‌തംബർ 10 ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂവിന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നേരിട്ട് ഹാജരാവണം.
വെറ്റിനറി ഡോക്ടർ, ഡ്രൈവർ കം അറ്റൻ്റൻ്റ്
മൃഗസംരക്ഷണ വകപ്പിൻറ കീഴിൽ മൃഗചികിത്സാ സേവനത്തിന് കരാറടിസ്ഥാനത്തിൽ (താൽക്കാലികമായി 89 ദിവസത്തേക്ക് മാത്രം) ബി വി എസ് സി & എ എച്ച് വെറ്ററിനറി ബിരുദധാരികളയും, ഡ്രൈവർ കം അറ്റൻറൻറിനെയും തെരഞ്ഞെടുക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം സപ്തംബർ അഞ്ചിന് യഥാക്രമം 12 മണിക്കും 12.30 നും കൂടികാഴ്ചയ്ക്കായി കണ്ണൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണം. ഫോൺ 0497-2700267
സീറ്റ് ഒഴിവ്
കേരള ഇൻസ്റ്റിറ്റൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോളേജിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത ബി.എസ്.സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 50% മാർക്കോടെ പ്ലസ് ടു പാസായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. സേ പരീക്ഷ എഴുതി 50% മാർക്കോടെ വിജയം നേടിയ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. താൽപര്യമുള്ള വിദ്യാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം കോളേജിൽ ഹാജരാകണം. ഫോൺ: 9567463159, 7293554722
സൗജന്യ തൊഴിൽ പരിശീലനം
പ്രധാനമന്ത്രി കൗശൽ വികാസ് യോജന സ്കിൽ ഹബ് പദ്ധതിയുടെ ഭാഗമായി പാലയാട് അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ സൗജന്യ തൊഴിൽ പരിശീലനം ആരംഭിക്കുന്നു.
പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് സപ്ലൈ ചെയിൻ എക്സിക്യൂട്ടീവ് കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഫോൺ 9495999712.
ലെവൽ ക്രോസ്സ് അടച്ചിടും
എടക്കാടിനും കണ്ണൂർ സൗത്തിനുമിടയിലുള്ള എൻഎച്ച് ബീച്ച് (ബീച്ച് ഗേറ്റ്) കടന്നു പോകുന്ന ലെവൽ ക്രോസ്സ് ഗേറ്റ് സപ്തംബർ 4 വെള്ളി രാവിലെ എട്ട് മണി മുതൽ സപ്തംബർ 5 ശനി രാത്രി 11 മണി വരെ അടച്ചിടും.
ലക്ചറർ നിയമനം
പയ്യന്നൂർ ഗവ. റസിഡൻഷ്യൽ വനിത പോളിടെക്നിക്ക് കോളേജിൽ ലക്ചറർ ഇൻസ്ട്രുമെൻ്റേഷൻ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻ്റ് ബിസിനസ്സ് മാനേജ്മെൻ്റ് ഒഴിവിലേക്ക് താൽക്കാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ യോഗ്യത, മുൻപരിചയം തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം സപ്തംബർ എട്ട് രാവിലെ 10.30 ന് സ്ഥാപനത്തിൽ ഹാജരാകണം. ഫോൺ: 0498 5295101,9447006157,8129600210
അസിസ്റ്റൻറ് പ്രൊഫസ്സർ നിയമനം
നടുവിൽ ഗവ പോളിടെക്നിക്ക് കോളേജിൽ ഒഴിവുള്ള കെമിസ്ട്രി വിഭാഗം അസിസ്റ്റൻറ് പ്രൊഫസ്സർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സപ്തംബർ ഏഴ് രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്ക് കോളേജിൽ നേരിട്ടു ഹാജരാകണം.
തൽസമയ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു
കുറുമാത്തൂർ ഗവ. ഐ.ടി.ഐ യിൽ ഒഴിവുള്ള സീറ്റുകളിലേക്ക് തത്സമയം അഡ്മിഷൻ നടത്തുന്നു. അപേക്ഷകർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമടക്കം സെപ്തംബർ ഏഴ് വരെ ഐ.ടി.ഐ യിൽ നേരിട്ടെത്തി പ്രവേശനം നേടണം. ഫോൺ: 04602 225450, 9061762960.
പട്ടികജാതി വികസന വകുപ്പിൻ്റെ കിഴിലുള്ള കോഴിക്കോട് ജില്ലയിലെ തൂണേരി ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഒഴിവുളള എസ് സി/എസ് ടി സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ളവർ സപ്തംബർ ഏഴിനു മുമ്പായി ഐ.ടി.ഐ.യിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9447228499, 9947177285, 9539382634.
തൃക്കരിപ്പൂർ ഗവ. പോളിടെക്നിക്ക് കോളേജിലെ കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻറ് ബിസിനസ് മാനേജ്മെൻറ് എന്നീ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലെ മൂന്നാം സെമസ്റ്ററിൽ (രണ്ടാം വർഷം) ഒഴിവുള്ള സീറ്റുകളിലേക്ക് പ്ലസ്ടു (സയൻസ്), വി.എച്ച്.എസ്.ഇ, ഐ.ടി.ഐ. കെ.ജി.സി.ഇ കോഴ്‌സ് കഴിഞ്ഞവർക്ക് സപ്തംബർ ഏഴിന് രാവിലെ പത്ത് മണിക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഇതിനകം അപേക്ഷ സമർപ്പിക്കാത്തവർക്ക് പുതിയതായി അപേക്ഷ സമർപ്പിക്കാം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളോടൊപ്പം എസ്.എസ്.എൽ.സി., പ്ലസ്, ഐ.ടി.ഐ സർട്ടിഫിക്കറ്റുകളും വിടുതൽ, സ്വഭാവ സർട്ടിഫിക്കറ്റുകളും സംവരണമുള്ളവർ അതിനുള്ള സർട്ടിഫിക്കറ്റും ഹാജരാക്കണം. നിലവിൽ പ്രവേശനം നേടിയവർ സ്ഥാപനമോ ബ്രാഞ്ചോ മാറണമെങ്കിൽ ഫീസ് അടച്ച രസീതും അഡ്മിഷൻ സ്ലിപ്പും യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഹാജരാക്കണം. ഫോൺ: 04672211400, 9496830958, 9496690222, 9446771690, വെബ്സൈറ്റ് https://le.polyadmission.org
തൃക്കരിപ്പൂർ ഗവ: പോളിടെക്നിക്ക് കോളേജിൽ ഈ അദ്ധ്യയന വർഷത്തിലെ ത്രിവത്സര ഡിപ്ലോമ എഞ്ചിനീയറിംഗ് ഒന്നാം വർഷ കമ്പ്യൂട്ടർ, ബയോമെഡിക്കൽ, ഇലക്ട്രോണിക് കോഴ്‌സുകളിലെ നിലവിലുള്ള ഒഴിവുകളിലേക്കുള്ള പ്രവേശനം സപ്തംബർ ഏഴിന് നടക്കും. പുതിയതായി പ്രവേശനം തേടുന്നവർ/ ബ്രാഞ്ച് മാറ്റം ആഗ്രഹിക്കുന്നവർ രാവിലെ 9 നും 10 നും ഇടയിൽ കോളേജിൽ എത്തി അഡ്മിഷന് രജിസ്റ്റർ ചെയ്യണം. നിലവിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ വിദ്യാത്ഥികൾക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. പുതുതായി അപേക്ഷ സമർപ്പിക്കുവാൻ താൽപര്യമുള്ളവർ കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0467 2211400, 9496690222, 9446771690 വെബ്സൈറ്റ് www.polyadmission.org
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്റ്റ്റേഷൻ (കില, തളിപറമ്പ) കീഴിൽ കണ്ണൂർ സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള തളിപ്പറമ്പ് ക്യാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി & ലീഡർഷിപ്പ് (KILA-IPPL) ഈ അദ്ധ്യയന വർഷത്തിൽ എംഎ സോഷ്യൽ എൻ്റർപ്രണർഷിപ്പ് ആൻ്റ് ഡവലപ്മെൻ്റ്, എംഎ പബ്ലിക് പോളിസി ആൻ്റ് ഡവലപ്മെൻ്റ്, എംഎ ഡിസെൻട്രലൈസേഷൻ ആൻ്റ് ലോക്കൽ ഗവർണൻസ് (റഗുലർ) പ്രോഗ്രാമുകളിൽ സീറ്റകൾ ഒഴിവുണ്ട്. പ്രായ പരിധി ഇല്ല. സർവീസിൽ നിന്നും വിരമിച്ചവർക്കും അപേക്ഷിക്കാം. എസ് സി,എസ് ടി, ഒഇസി. ഒബിഎച്ച് വിഭാഗക്കാർക്ക് സൌജന്യം. ഹോസ്റ്റൽ സൗകര്യം ലഭ്യം.താത്പര്യമുള്ളവർ സപ്തംബർ 7 മുതൽ 11 വരെ ബന്ധപ്പെട്ട രേഖകളുമായി നേരിട്ട് കോളേജിൽ ഹാജരാകണം. ഫോൺ: 0460 2200904, 9895094110, 9061831907
നടുവിൽ ഗവണ്മെൻറ് പോളിടെക്നിക് കോളേജിൽ ഈ അധ്യയന വർഷത്തെക്കുള്ള ഒന്നാം വർഷ റഗുലർ ഡിപ്ലോമ ഓട്ടോ മൊബൈൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് സിവിൽ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടക്കുന്നു. താൽപര്യമുള്ളവർ പ്രോസ്പെക്ടസ്സിൽ പ്രതിപാദിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും നിർദ്ടിഷ്ട ഫീസുമായി രക്ഷിതാവ് സഹിതം സപ്തംബർ എട്ടിന് രാവിലെ 10 മണിക്ക് മുൻപായി കോളേജിൽ ഹാജരാകണം. ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും പങ്കെടുക്കാം. ഫോൺ : 04602251033.
താലൂക്ക് വികസന സമിതി യോഗങ്ങൾ മാറ്റി വച്ചു
കണ്ണൂർ താലൂക്ക് വികസന സമിതിയുടെ സപ്തംബർ അഞ്ചിന് നടത്താനിരുന്ന യോഗം സപ്തംബർ എട്ടിന് 11 മണിയിലേക്ക് മാറ്റി വച്ചു.
സപ്തംബർ അഞ്ചിന് നടത്താൻ തീരുമാനിച്ച തലശ്ശേരി താലൂക്ക് വികസന സമിതി യോഗം മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
വൈദ്യുതി മുടങ്ങും
പോസ്റ്റ് മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ സപ്തംബർ 04 വെള്ളിയാഴ്ച ) രാവിലെ 8.30 മുതൽ വൈകുന്നേരം 7 വരെ ചാലോട് സെക്ഷനിലെ എളമ്പാറ, എളമ്പാറ പള്ളി, മഠത്തേര എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ഗതാഗതം മുടങ്ങും
ജൽ ജീവൻ മിഷൻ്റെ ഭാഗമായി തൃപ്പങ്ങോട്ടൂർ, മാങ്ങാട്ടിടം കുന്നോത്തുപറമ്പ്, ചൊക്ലി, ന്യൂമാഹി എന്നീ പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ശുദ്ധജല വിതരണ പദ്ധതിയുടെ പ്രവൃത്തിനടക്കുന്നതിനാൽ ചീരാറ്റ - അമ്പലപ്പുഴ പാലം വഴിയുള്ള ഗതാഗതം സപ്തംബർ ഏഴ് തിങ്കളാഴ്ച്ച രാവിലെ 10.30 മുതൽ 2 വരെ പൂർണമായും മുടങ്ങും.
- Log in to post comments