ജി.ഇ., പെൻഷൻ, ജി.പി.എഫ്. പരാതികൾ പരിഹരിക്കാൻ അദാലത്ത്
സംസ്ഥാന സർക്കാരിലെ നിലവിലുള്ളതും വിരമിച്ചതുമായ ജീവനക്കാരുടെ ഗസറ്റഡ് എൻടൈറ്റിൽമെന്റ് (ജി.ഇ), പെൻഷൻ, ജനറൽ പ്രൊവിഡന്റ് ഫണ്ട് (ജിപിഎഫ്) സംബന്ധമായതും കുടുംബപെൻഷൻ ഗുണഭോക്താക്കളുടെ കുടുംബപെൻഷൻ സംബന്ധമായതുമായ പരാതികൾ പരിഹരിക്കുന്നതിനായി കേരള അക്കൗണ്ടന്റ് ജനറൽ (എ & ഇ) ഓഫീസ് ഓൺലൈൻ അദാലത്തുകൾ സംഘടിപ്പിക്കുന്നു. ജി.ഇ. അദാലത്തുകൾ രണ്ട് ഘട്ടങ്ങളിലായി നടത്തും.
ജി.ഇ. അദാലത്ത് (കേരള സർവീസ് റൂൾസ് (KSR), യു.ജി.സി. (UGC) ചട്ടങ്ങൾ പ്രകാരമുള്ള ജീവനക്കാർക്ക്) ഒക്ടോബർ 28നും ജി.ഇ. അദാലത്ത് (ജുഡീഷ്യറിയിലെയും അഖിലേന്ത്യാ സർവീസുകളിലെയും ഉദ്യോഗസ്ഥർക്ക്) 2027 ഫെബ്രുവരി 3നും പെൻഷൻ, ജിപിഎഫ് അദാലത്തുകൾ 2027 ഫെബ്രുവരി 4നും നടത്തും.
അദാലത്തിലേക്ക് പരാതി സമർപ്പിക്കുന്നതിനുള്ള നിശ്ചിത അപേക്ഷാഫോം https://cag.gov.in/ae/kerala/en ൽ ലഭ്യമാണ്
അദാലത്തിന്റെ തീയതിക്ക് കുറഞ്ഞത് 30 ദിവസം മുമ്പ് ലഭിക്കുന്ന പരാതികൾ മാത്രമേ പരിഗണിക്കൂ. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളും കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ലഭിച്ച പുതിയ കേസുകളും പരിഗണിക്കില്ല.
പി.എൻ.എക്‌സ്. 3557/2026
- Log in to post comments