എം.ബി.എ പരീക്ഷാഫലം റാങ്ക് തിളക്കവുമായി ഐ.എം.ടി പുന്നപ്ര
കേരളം സർവകലാശാല എം ബി എ പരീക്ഷയിൽ റാങ്കുകളുടെ പൊൻതിളക്കവുമായി
പുന്നപ്രയിലെ സഹകരണ എം.ബി.എ കോളേജായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി(ഐ എം ടി). കേരള സർവകലാശാലയുടെ അഫിലിയേഷനോടുകൂടി കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്)ന്റെ കീഴിൽ വാടയ്ക്കൽ അക്ഷരനഗരി ക്യാമ്പസിൽ പ്രവർത്തിക്കുന്ന എം.ബി.എ കോളേജായ ഐ.എം.ടി യിലെ വിദ്യാർത്ഥികളാണ് ഈ വർഷത്തെ എം.ബി.എ പരീക്ഷയിൽ ഒന്നും നാലും റാങ്കുകൾ കരസ്ഥമാക്കിയത്. സൗമ്യ പി. ഒന്നാം റാങ്കും ആദിത്യ എ. നാലാം റാങ്കും നേടി. കേരള യൂണിവേഴ്സിറ്റിയുടെ കീഴിൽ എ.ഐ.സി.റ്റി.ഇ അംഗീകാരത്തോടെ 2009 ൽ പ്രവർത്തനംആരംഭിച്ച സ്ഥാപനത്തിൽ എല്ലാ വർഷവും 60 എം.ബി.എ വിദ്യാർഥികകൾക്ക് പ്രവേക്ഷണം നൽകുന്നു. കഴിഞ്ഞ 17 ബാച്ചുകളിലായി 935 വിദ്യാർഥികൾ സ്ഥാപനത്തിൽ നിന്നും പഠിച്ചിറങ്ങി. ബഹുരാഷ്ട്ര കമ്പനികളിലും മറ്റ് പ്രമുഖ സ്ഥാപനങ്ങളിലും ഗവേഷണ കേന്ദ്രങ്ങളിലും മാനേജ്മെന്റ് വിഭാഗങ്ങളിലും ഐ എം ടി പൂർവവിദ്യാർഥികൾ ജോലി ചെയ്യുന്നു.
- Log in to post comments