വെറ്റിനറി സർജൻ
കോഴിക്കോട് ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിന് സംവരണം ചെയ്ത വെറ്റിനറി സർജൻ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. എം.വി.എസ്.സി (സർജറി) ബിരുദാനന്ദര ബിരുദവും, വെറ്റിനറി കൗൺസിൽ രജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഈ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ബി.വി.എസ്.സി & എ.എച്ച് ബിരുദവും, WVS സർട്ടിഫിക്കറ്റും, വെറ്റിനറി കൗൺസിൽ രജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികളെ പരിഗണിക്കും. ശമ്പളം 61,100 രൂപ. പ്രായപരിധി 01/01/2025 ന് 18 നും 41 നും മദ്ധ്യേ. താത്പര്യമുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 11 നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. ഈ വിഭാഗത്തിലുള്ളവരുടെ അഭാവത്തിൽ മറ്റ് സംവരണ വിഭാഗത്തിലുള്ളവർക്കും, അവരുടെ അഭാവത്തിൽ ഓപ്പൺ വിഭാഗത്തിലുള്ളവർക്കും അപേക്ഷിക്കാം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള നിരാക്ഷേപപത്രം ഹാജരാക്കണം.
പി.എൻ.എക്സ്. 3578/2026
- Log in to post comments