Skip to main content

വെറ്റിനറി സർജൻ താൽക്കാലിക ഒഴിവ്

കോഴിക്കോട് ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിന് സംവരണം ചെയ്ത വെറ്റിനറി സർജൻ തസ്തികയിലെ ഒരു താത്കാലിക ഒഴിവിലേക്ക്  ബി.വി.എസ്.സി & എ.എച്ച് ബിരുദവും WVS സർട്ടിഫിക്കറ്റും,  വെറ്റിനറി കൗൺസിൽ രജിസ്‌ട്രേഷനുമുള്ള  ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.  ശമ്പളം 56,100 രൂപ.  പ്രായപരിധി 01/01/2025 ന് 18 നും 41 നും മദ്ധ്യേ. താത്പര്യമുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 11 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.  ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിലുള്ളവരുടെ അഭാവത്തിൽ മറ്റ് സംവരണ വിഭാഗത്തിലുള്ളവർക്കും, അവരുടെ അഭാവത്തിൽ ഓപ്പൺ വിഭാഗത്തിലുള്ളവർക്കും അപേക്ഷിക്കാം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ  നിന്നുള്ള നിരാക്ഷേപപത്രം ഹാജരാക്കണം.

പി.എൻ.എക്‌സ്. 3579/2026

date