Skip to main content

സംയോജിത പഞ്ചവത്സര എൽ.എൽ.ബി.: രണ്ടാംഘട്ട കേന്ദ്രീകൃത  അലോട്ട്മെന്റ് പ്രിസിദ്ധീകരിച്ചു

ഗവൺമെന്റ് ലോ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേയ്ക്കും സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ  സർക്കാർ സീറ്റുകളിലേയ്ക്കുമുളള സംയോജിത പഞ്ചവത്സര  എൽ.എൽ.ബി. കോഴ്സ് പ്രവേശനത്തിനുളള രണ്ടാംഘട്ട കേന്ദ്രീകൃത അന്തിമ അലോട്ട്‌മെന്റ് www.cee.kerala.gov.in  ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് മെമ്മോയും പ്രോസ്‌പെക്ടസ് ക്ലോസ് 19 -ൽ പറയുന്ന അസ്സൽ രേഖകളും സഹിതം സെപ്റ്റംബർ മുതൽ 10 വരെ വൈകുന്നേരം 3 നുള്ളിൽ ബന്ധപ്പെട്ട കോളേജിൽ നേരിട്ട് ഹാജരായി  പ്രവേശനം നേടണം. വിശദ വിവരം വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0471-2332120, 0471-2338487.

പി.എൻ.എക്‌സ്. 3584/2026

date