Post Category
അധ്യാപക നിയമനം
പൂമാല ഗവ. ട്രൈബല്‍ ഹൈ സ്‌കൂളില്‍ യു.പി. വിഭാഗം പി.ഡി.ടീച്ചര്‍ തസ്തികയിലെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി അധ്യാപകനെ/അധ്യാപികയെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച സെപ്റ്റംബര്‍ 7 (തിങ്കളാഴ്ച) പൂമാല ഗവ. ട്രൈബല്‍ ഹൈ സ്‌കൂളില്‍ നടക്കും.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യതയുള്ള സര്‍ട്ടിഫിക്കറ്റുകളും യോഗ്യത സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അന്നേ ദിവസം രാവിലെ 11.30 മണിക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 282215
date
- Log in to post comments