Post Category
അങ്കണവാടികളിൽ പാൽ വിതരണം: റീ-ടെണ്ടർ ക്ഷണിച്ചു
ചേർപ്പ് ഐ.സി.ഡി.എസ്. പ്രോജക്ടിന് കീഴിലുള്ള അങ്കണവാടികളിൽ പാൽ വിതരണം ചെയ്യുന്നതിനായി റീ-ടെണ്ടർ ക്ഷണിച്ചു. 'പോഷക ബാല്യം' പദ്ധതിയുടെ ഭാഗമായി 2027 മാർച്ച് 31 വരെയുള്ള കാലയളവിൽ ആഴ്ചയിൽ മൂന്ന് ദിവസം പാൽ വിതരണം ചെയ്യുന്നതിനാണ് ടെണ്ടറുകൾ ക്ഷണിച്ചിട്ടുള്ളത്. ചേർപ്പ്, പാറളം, അവിണിശ്ശേരി എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്കാണ് വിതരണം. ഓരോ പഞ്ചായത്തിലേക്കും പ്രത്യേകമായാണ് ടെണ്ടറുകൾ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ ഒമ്പത് ആണ്. കൂടുതൽ വിവരങ്ങൾക്ക് പാലക്കൽ ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ചേർപ്പ് ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0487 2348388, 8281999212.
date
- Log in to post comments