Skip to main content

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവ്

 

 
ദേശീയ ആരോഗ്യ ദൗത്യം ജില്ലാ ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ സൊസൈറ്റിക്ക് കീഴില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ തസ്തികകളിലേക്ക് വോക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തും. പീഡിയാട്രിക്‌സ്, ഒബ്‌സ്‌ടെട്രിക്‌സ് ഗൈനക്കോളജി വിഭാഗങ്ങളിലാണ് ഒഴിവുകള്‍. എം.ബി.ബി.എസും ബന്ധപ്പെട്ട വിഷയത്തില്‍ പി.ജിയോ ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. തിരുവിതാംകൂര്‍-കൊച്ചി മെഡിക്കല്‍ കൗണ്‍സിലിലോ കേരള മെഡിക്കല്‍ കൗണ്‍സിലിലോ സ്ഥിരരജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. പ്രായപരിധി 2026 ഓഗസ്റ്റ് ഒന്നിന് 67 വയസ്. പ്രതിമാസ വേതനം 78,000 രൂപ. സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 10ന് ദേശീയ ആരോഗ്യ ദൗത്യം ജില്ലാ ഓഫീസില്‍ അസല്‍ രേഖകള്‍ സഹിതം പങ്കെടുക്കണം. ഫോണ്‍: 0491-2504695.
 

date