Skip to main content

ട്രെയിനർ തസ്തിക; അപേക്ഷിക്കാം

എസ്.ബി.ഐ യുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കേരളത്തിൽ വിവിധ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രങ്ങളിൽ ഡൊമൈൻ സ്കിൽ ട്രെയിനർ ജോലി ചെയ്യാനായി വിവിധ ട്രേഡുകളിൽ പരിശീലനം കൊടുക്കാൻ ആവശ്യമായ യോഗ്യതയുള്ള വ്യക്തികളിൽ നിന്ന് (വൊക്കേഷണൽ എഡ്യുക്കേഷണൽ ട്രെയിനേഴ്സ്, ഇൻഡസ്ട്രി പ്രൊഫഷണൽസ് ആൻഡ് സീനിയർ ട്രെയിനേഴ്സ്, റിട്ടേർഡ് പ്രൊഫഷണൽസ്, റിട്ടേർഡ് ബാങ്കേഴ്സ്) അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത : എസ്എസ്എൽസി, ഡിഗ്രി, ഡിപ്ലോമ, അതാത് മേഖലയിൽ പരിശീലനം ലഭിച്ചിരിക്കണം.  അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം. അപേക്ഷ ഫീസ് :3000/-രൂപ. അപേക്ഷ ഫോം എസ്.ബി.ഐ ആർഎസ്ഇടിഐ ആലപ്പുഴ ഓഫീസിൽ ലഭ്യമാണ്.  അവസാന തീയതി: സെപ്റ്റംബർ ഏഴ്. ഫോൺ :8330011815, 9746487851, 7034350967.

date