Post Category
അപേക്ഷാ തീയതി നീട്ടി
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. ബാര്‍ബര്‍ ഷോപ്പ് നവീകരണത്തിനുള്ള ധനസഹായം, പരമ്പരാഗത കരകൗശല വിദഗ്ധര്‍ക്കുള്ള ടൂള്‍കിറ്റ് ഗ്രാന്റ്, അഡ്വക്കേറ്റ് ഗ്രാന്റ്, മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്കുള്ള ധനസഹായം എന്നീ പദ്ധതികളിലേക്കുള്ള അപേക്ഷാ സമയപരിധിയാണ് ദീര്‍ഘിപ്പിച്ചത്. അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് സെപ്റ്റംബര്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വകുപ്പിന്റെ www.bwin.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
date
- Log in to post comments