Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് മലപ്പുറം അര്‍ബന്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാറടിസ്ഥാനത്തില്‍ വാഹനം ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെ ഒരു വര്‍ഷത്തെ കരാറിലാണ് വാഹനം വാടകയ്‌ക്കെടുക്കുന്നത്. പ്രതിമാസം 1500 കിലോമീറ്റര്‍ ദൂരത്തേക്ക് നികുതി ഉള്‍പ്പെടെ 35,000 രൂപ നിരക്കിലാണ് തുക നിശ്ചയിച്ചിട്ടുള്ളത്.  ടാക്‌സി പെര്‍മിറ്റുള്ള വാഹന ഉടമകള്‍ക്ക് ടെന്‍ഡറില്‍ പങ്കെടുക്കാം. ടെന്‍ഡര്‍ ഫോം വില്പനയും പൂരിപ്പിച്ച ഫോം സ്വീകരിക്കുന്നതും സെപ്റ്റംബര്‍ 22-ന് ഉച്ചയ്ക്ക് ശേഷം അവസാനിക്കും. ഫോണ്‍- 9526954451, 0483 2730950.

date