Post Category
വെറ്ററിനറി സര്‍ജന്‍ നിയമനം
മൃഗസംരക്ഷണ വകുപ്പ് മുഖേന മലപ്പുറം ജില്ലയില്‍ നടപ്പിലാക്കി വരുന്ന രാത്രികാല അടിയന്തിര മൃഗചികിത്സാ സേവന പദ്ധതിയിലെ നൈറ്റ് വെറ്റ്, മൊബൈല്‍ വെറ്ററിനറി യൂണിറ്റ് എന്നിവയില്‍ വെറ്ററിനറി സര്‍ജന്‍മാരെ നിയമിക്കുന്നു. നിലവിലുള്ളതും ഭാവിയില്‍ വരാനിരിക്കുന്നതുമായ ഒഴിവുകളിലേക്ക് 90 ദിവസത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ബി.വി.എസ്.സി ആന്‍ഡ് എ.എച്ച് യോഗ്യതയും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ ഏഴിന് രാവിലെ 11 ന് മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍- 0483 2734897.
date
- Log in to post comments