Skip to main content

ഇ വി എം വെയര്‍ഹൗസ് പരിശോധിച്ചു

ജില്ലയിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇ വി എം) സൂക്ഷിക്കുന്ന വെയര്‍ ഹൗസ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഡോ. ഡി. സജിത് ബാബു പരിശോധിച്ചു. ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിുരുന്നു പരിശോധന. ശേഷം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇ.ആര്‍.ഒ, എ.ഇ.ആര്‍.ഒ, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവരുടെ യോഗം ചേര്‍ന്നു. വോട്ടര്‍മാര്‍ക്കിടയില്‍ അവബോധമുണ്ടാക്കുന്നതിനായി സ്വീപ്പ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും 18 വയസ്സ് പൂര്‍ത്തിയായവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുകയും മരണപ്പെട്ടവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്ത് വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും സി.ഇ.ഒ നിര്‍ദ്ദേശം നല്‍കി. പോളിംഗ് ബൂത്തുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ സ്ഥിരമായ റാമ്പ് സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. സുഗമമായ തെരഞ്ഞെടുപ്പിന് പ്രയാസം സൃഷ്ടിക്കുന്ന ബൂത്തുകള്‍ കണ്ടെത്തി ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും. എ.ഡി.എം സാദിഖ് പി ഒ, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ നജീബ് സി.കെ, ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കമ്മീഷണര്‍ ദിലീപ് കെ. കൈനിക്കര വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
 

date