Skip to main content

ഭിന്നശേഷിക്കാര്‍ക്കായുളള കൂടുതല്‍ ക്ഷേമപദ്ധതികള്‍ ജില്ലാ പഞ്ചായത്തിന്റെ ലക്ഷ്യം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്              സഖറിയാസ് കുതിരവേലി

 

ഭിന്നശേഷിക്കാര്‍ക്ക് ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ജില്ലാ പഞ്ചായത്ത് പ്രതിജ്ഞാബദ്ധമാണെന്നും കൂടുതല്‍ പദ്ധതികളാണ് ലക്ഷ്യമിടുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി. സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ക്ഷേമ സ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ ഭിന്നശേഷി യുളളവരുടെ അന്താരാഷ്ട ദിനാചരണം മാമ്മന്‍ മാപ്പിള ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാര്‍ക്കായുളള മുച്ചക്രവാഹനം വാങ്ങുന്നതിന് ഒരുകോടിരൂപ ജില്ലാ പഞ്ചായത്ത് വകയിരുത്തിയതായും 50 ലക്ഷം രൂപയുടെ ടെന്‍ഡര്‍ പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു. മുനിസിപ്പല്‍ കൗണ്‍സിലര്‍ എസ്. ഗോപകുമാര്‍  അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഡിഎഡബ്ല്യൂഎഫ് ജില്ലാ സെക്രട്ടറി കെ.കെ സുരേഷ്, ഹാന്‍ഡി ക്യാപ്പ്ഡ്  അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് സുരേഷ്‌കുമാര്‍ എസ്, ജില്ലാ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.എന്‍ ശ്രീദേവി, എസ്‌ഐഡി കോര്‍ഡിനേറ്റര്‍ നൗഫല്‍ കെ മീരാന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എസ്.എന്‍ ശിവന്യ സ്വാഗതവും ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് കെ. കെ പൊന്നപ്പന്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് ഭിന്നശേഷിയുളളവര്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ നടന്നു. സമാപന സമ്മേളനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ പി.ആര്‍ സോന ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് സി.എന്‍. സത്യനേശന്‍ അദ്ധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈല സലിം, സിസ്റ്റര്‍ പ്രശാന്തി സിഎംസി, ഒളശ്ശ ബ്ലൈന്‍ഡ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കുര്യന്‍ ഇ. ജെ, ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.വി ആശാമോള്‍, സംസ്ഥാന വികലാംഗക്ഷേമ ഉപദേശക സമിതി ചെയര്‍മാന്‍ എ.സി  ബേബി, അഖില കേരള വികലാംഗ ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ജെ. ഷാജഹാന്‍ മാമ്പളളില്‍, റെജി ലൂക്കോസ്, വികലാംഗ അസോസ്സിയേഷന്‍ പ്രതിനിധി എസ്. സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ വി. ജെ ബിനോയി സ്വാഗതവും ജില്ലാ സാമൂഹ്യനീതി ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് എന്‍.പി പ്രമോദ് കുമാര്‍ നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച  ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രതി ബി ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു.

                                                     (കെ.ഐ.ഒ.പി.ആര്‍-2070/17)

date