Post Category
*പിന്നാക്ക വിഭാഗ വികസന വകുപ്പ് ധനസഹായ പദ്ധതികൾ: അപേക്ഷിക്കേണ്ട തീയതി 20 വരെ നീട്ടി*
പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 20 വരെ ദീർഘിപ്പിച്ചതായി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ബാർബർ ഷോപ്പ് നവീകരണത്തിനുള്ള ധനസഹായം, പരമ്പരാഗത കരകൗശല വിദഗ്ധർക്കുള്ള ടൂൾകിറ്റ് ഗ്രാന്റ്, അഡ്വക്കേറ്റ് ഗ്രാന്റ്, മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ധനസഹായം എന്നീ പദ്ധതികളിലേക്കാണ് സമയം നീട്ടിനൽകിയത്. താത്പര്യമുള്ള ഗുണഭോക്താക്കൾക്ക് www.bwin.kerala.gov.in എന്ന ഔദ്യോഗിക പോർട്ടൽ മുഖേന അപേക്ഷകൾ സമർപ്പിക്കാം.
date
- Log in to post comments