Skip to main content

*മോട്ടോർ തൊഴിലാളി ക്ഷേമനിധി: കുടിശ്ശിക ഒടുക്കാൻ സെപ്റ്റംബർ 30 വരെ സമയം*

 

 

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കുടിശ്ശിക വരുത്തിയ തൊഴിലാളികൾക്ക് അടവുകൾ പൂർത്തിയാക്കുന്നതിനായി സെപ്റ്റംബർ 30 വരെ സമയം അനുവദിച്ചു. കുടിശ്ശികയുള്ള മുഴുവൻ തൊഴിലാളികളും അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് തൃശൂർ കാവിലകത്തുംപാടം ബി.എസ്.എൻ.എൽ സഞ്ചാർ ഭവനിൽ പ്രവർത്തിക്കുന്ന ജില്ലാ ഓഫീസുമായി നേരിട്ടോ 0487-2446545 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക.

 

date